
മണക്കടവിൽ ചാലിയാറിന്റെ ജലപ്പരപ്പിൽ ആവേശമായി മാറി ഒളവണ്ണ ഫെസ്റ്റ് ജലോത്സവം. വിവിധതരം കയാക്കുകളിലും സ്റ്റാൻഡ്അപ്പ് പാഡിലിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തുഴയെറിഞ്ഞു.
ജെല്ലിഫിഷ് വാട്ടർ സ്പോർട്‌സ് ക്ലബ്ബും ഒളവണ്ണ ഗ്രാമപ്പഞ്ചായത്തും ചേർന്നാണ് ജലോത്സവം നടത്തിത്. ഞായറാഴ്ചരാവിലെ ഏഴിനുതുടങ്ങി വൈകീട്ട് ആറോടെയാണ് അവസാനിച്ചത്. സുധാകർ ജനയുടെ നേതൃത്വത്തിൽ സ്റ്റാൻഡ്‌അപ്പ് പാഡിലിൽ ഷോ നടത്തി. കെ.എം. സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. ശാരുതി അധ്യക്ഷയായി.