
ഫെബ്രുവരി 16, 17, 18 തീയതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ ജിംനാസ്റ്റിക് മത്സരം നടക്കും. കേരള ജിംനാസ്റ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളും ആർമി, റയിൽവേ, തുടങ്ങിയ സർവ്വീസസ് ടീമുകളും പങ്കെടുക്കും.
കേരള ജിംനാസ്റ്റിംക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപികരിച്ചാണ് മൽസരം സംഘടിപ്പിക്കുന്നത്. 17 ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ഗെയിംസിന്റെ സമാപനം സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.