
കലാസാംസ്കാരിക പരിപാടികളുമായി നരിക്കുനി ഫെസ്റ്റ് ഫെബ്രുവരി ഒന്നുമുതൽ 20 വരെ. 20 ദിവസങ്ങളിലായി കലാസാംസ്കാരിക പരിപാടികളും വിവിധ അമ്യൂസ്‌മെന്റ് റൈഡുകൾ, യന്ത്ര ഊഞ്ഞാൽ, ആകാശത്തോണി, കാർ റൈഡ്, ഫ്ളവർ ഷോ, പെറ്റ് ഷോ, സെൽഫി കോർണർ, ചിൽ ഡ്രൻസ് പാർക്ക്, ഫുഡ് കോർട്ട്, വിവിധയിനം സ്റ്റാളുകൾ തുടങ്ങിയവയുണ്ടാകും.
നരിക്കുനി ഫെസ്റ്റ് സ്വാഗതസംഘം ഓഫീസ് റിയാലിറ്റിഷോ താരം ആര്യൻ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനവും നടത്തി. വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി ഏറ്റുവാങ്ങി.
ട്രഷറർ രാജു, ജില്ലാപഞ്ചായത്ത് അംഗം ഐ. പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി, പഞ്ചായത്ത് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത് മെമ്പർമാർ സംഘാടകസമിതി മെമ്പർമാർ എന്നിവർ പങ്കെടുത്തു.