കെഎംസിടി മെഡിക്കൽ കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന നാഷണൽ കോളേജ് ഓഫ് ഫാർമസിക്കു നാക് എ ഗ്രേഡ് സർട്ടിഫിക്കറ്റ്
10 Jul 2024
nEWS
നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെഎംസിടി മെഡിക്കൽ കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന നാഷണൽ കോളേജ് ഓഫ് ഫാർമസി. ജൂലൈ 10 നു 3 മണിക്ക് മുക്കം കെഎംസിടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എംപി ഇ.ടി. മുഹമ്മദ് ബഷീർ നാക് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സമർപ്പണം നടത്തും. ഫാർമസി വിദ്യാഭ്യാസ രംഗത്തെ മികവ് പരിഗണിച്ചാണ് അംഗീകാരം ലഭ്യമായത്. കേരളത്തിലെ ഫാർമസി കോളേജികളിൽ ഏറ്റവും ഉയർന്ന CGPA സ്കോർ ആണ് കെഎംസിടി നാഷണൽ കോളേജ് ഓഫ് ഫാർമസിക്കു ലഭിച്ചത്.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ തുടർന്നു കൊണ്ട് പോകാനുള്ള പ്രചോദനമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് സ്ഥാപക ചെയർമാൻ ഡോ: കെ മൊയ്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു