
കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നടത്തുന്ന എട്ടാമത് മലബാർ ക്രാഫ്റ്റ്സ് മേള 2022 ഒക്ടോബർ രണ്ട് മുതൽ 16 വരെ സ്വപ്ന നഗരിയിൽ നടത്താൻ തീരുമാനിച്ചു.
കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള ഏറ്റവുംമികച്ച കൈത്തറി, കരകൗശല പാരമ്പര്യങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലബാർ ക്രാഫ്റ്റ്സ് മേള നടത്തുന്നത്.