കുടുംബശ്രീയുടെ ജില്ലാതല അരങ്ങ് കലോത്സവം; 'ഒരുമയുടെ പലമ എന്നപേരിലാണ് മത്സരങ്ങൾ സങ്കടിപ്പിക്കും
20 May 2023
News
കൊയിലാണ്ടി ടൗൺഹാളിൽ കുടുംബശ്രീയുടെ ജില്ലാതല അരങ്ങ് കലോത്സവം മേയ് 23, 24 തീയതികളിലായി നടക്കുമെന്ന് കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു. ‘അരങ്ങ് 2023 -ഒരുമയുടെ പലമ’ എന്നപേരിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാന കുടുംബശ്രീ കലോത്സവത്തിന് മുന്നോടിയായി മേയ് 20-ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ കൊയിലാണ്ടി ബോയ്‌സ് സ്കൂളിൽ നടത്തും. വിവിധ കുടുംബശ്രീ സി.ഡി. എസുകളിൽനിന്നായി 500- ഓളം കലാകാരികൾ പങ്കെടുക്കും.
കലോത്സവം മേയ് 23-ന് രാവിലെ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യും. നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു...എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.