
കൊടുവള്ളി ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി നരിക്കുനിയിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റ് ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ചമുതൽ അഞ്ചുദിവസങ്ങളിലായി നടക്കും. 6.30-ന് എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനംചെയ്യും. ഫെബ്രുവരി എട്ടിന് സെമിഫൈനലും ഒമ്പതിന് ഫൈനലും നടക്കും. 12 ടീമുകൾ മത്സരിക്കും.
തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടനദിനത്തിൽ ആദ്യകളിയിൽ പ്രതീക്ഷ പുല്ലാളൂർ-യങ്ങ്‌സ്റ്റാർ വാവാടുമായും രണ്ടാം മത്സരത്തിൽ സിറാജ് ഡ്രൈവിങ് സ്കൂൾ എളേറ്റിൽ-ഇഗ്‌നൈറ്റ് നെടിയനാടുമായും മൂന്നാമത്തെ മത്സരം സഹൃദയ പനക്കോട് -സിക്സസ് കുട്ടമ്പൂരുമായും നാലാമത് മത്സരം ഫൈറ്റേഴ്‌സ് പാലങ്ങാട്- ലയൺ ചമലുമായും നടക്കും.