
കണ്ണൂർ സർവോദയസംഘം കൊയിലാണ്ടി ടൗൺഹാളിൽ 21 മുതൽ 31 വരെ ഖാദി മേള നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച 10.30-ന് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എ. ഇന്ദിര ഉദ്ഘാടനംചെയ്യും. കണ്ണൂർ സർവോദയസംഘം സെക്രട്ടറി പി. പ്രസാദ്, വൈസ് പ്രസിഡന്റ് എം.പി. ജയതിലകൻ, വി. ശ്രീകേഷ്, ടി.കെ. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.