
കേരള സർക്കാരിന്റെ സൈബർപാർക്കും കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജിയും (CAFIT) തൊഴിൽ മേളയായ 'റീബൂട്ട്-2023' സംഘടിപ്പിക്കുന്നു.
മേയ് 13, 14 തീയതികളിൽ കോഴിക്കോട് സൈബർപാർക്കിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി മലബാർ മേഖലയിലെ തൊഴിലന്വേഷകർക്കായി 1500-ലധികം അവസരങ്ങളാണ് ഒരുക്കുന്നത്.
'റീബൂട്ട്-2023' തൊഴിൽ മേള, അർഹരായ ഉദ്യോഗാർത്ഥികൾക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.
മലബാർ മേഖലയിലെ ഐടി വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ CAFIT, സൈബർപാർക്ക് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടി: 'റീബൂട്ട്-2023' തൊഴിൽ മേള
തീയതി, സമയം: മേയ് 13, 14, 2023
വേദി: കോഴിക്കോട് സൈബർപാർക്ക്, സഹ്യ ബിൽഡിംഗ്
ഇപ്പോൾ രജിസ്റ്റർ ചെയ്യുക: https://lnkd.in/dTtu8zRt