
ബേപ്പൂരിൽ ഇരുമ്പ് ബാർജും നിർമിച്ചു. ബേപ്പൂരിലെ കരുവൻതിരുത്തി യാർഡിലാണ് ബാർജിന്റെ നിർമാണം പൂർത്തിയാക്കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യാർഥം സ്വകാര്യകമ്പനിയാണ് ഇത് ചെയ്തത്. ‘എച്ച്. 'ബി. ജോണി’യെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന് കൈമാറിയ ഹോപ്പർ ബാർജിന്റെ പേര്.
ബേപ്പൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇരുമ്പ് ബാർജിന്റെ നിർമാണം നടന്നത്. ദ്വീപുകൾക്കിടയിൽ കടലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യാനാണ് ഈ ബാർജ് ഉപയോഗിക്കുക.
ഇന്ത്യൻ രജിസ്‌ട്രാർ ഓഫ് ഷിപ്പിങ്ങിന്റെ (മുംബൈ) അനുമതി ലഭിച്ചതോടെ ലക്ഷദ്വീപ് ടഗ്ഗ് ‘കൽപ്പിറ്റി’ ക്യാപ്‌റ്റൻ ജ്യോതിഷ്‌കുമാർ, ചീഫ് ഓഫീസർ ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ബേപ്പൂർ തുറമുഖത്തെത്തി ഹോപ്പർ ബാർജിനെ കെട്ടിവലിച്ച് കവരത്തി ദ്വീപിലേക്ക് ഞായറാഴ്ച ഉച്ചയോടെ കൊണ്ടുപോയി. ബേപ്പൂർ തുറമുഖ പൈലറ്റ് കെ.വി. ബാലകൃഷ്ണൻ, ഷിപ്പിങ് ഏജൻസിയായ പിയേഴ്‌സ്‌ലസ്ലി കമ്പനിയുടെ ഒ.എം. വസന്ത്‌കുമാർ, ഹോപ്പർ ബാർജ് നിർമാണക്കമ്പനിയുടെ സലിം തുടങ്ങിയവർ ഹോപ്പർ ബാർജ് നിർമാണക്കമ്പനിയുടെ സലിം തുടങ്ങിയവർ ഹോപ്പർ ബാർജിനെയും ടഗ്ഗിനെയും യാത്രയാക്കാൻ തുറമുഖത്തെത്തിയിരുന്നു....