ഇപ്റ്റയുടെ നാടൻപാട്ട് ശില്പശാല 27, 28 തീയതികളിൽ പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളേജിൽ
27 May 2023
Event
ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ജില്ലാകമ്മിറ്റി നാടൻപാട്ട് കലാകാരന്മാർക്കുവേണ്ടി സംഘടിപ്പിക്കുന്ന നാടൻപാട്ട് ശില്പശാല 27, 28 തീയതികളിൽ പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. സൂപ്പി ഉസ്താദ് നഗറിൽ രാവിലെ പത്തിന് കവി പി.കെ. ഗോപി ഉദ്ഘാടനംചെയ്യും. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി. ബാലൻ മുഖ്യാതിഥിയാകും.
എം.എം. സചീന്ദ്രനാണ് ശില്പശാലാ ഡയറക്ടർ. വായ്‌ത്താരിക്കനുസരിച്ച് പാട്ടുകെട്ടലും നാടൻപാട്ട് അവതരണവും ഉണ്ടാവും. 28-ന് സമാപനസമ്മേളനം പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനംചെയ്യും.
ഇപ്റ്റ സംസ്ഥാനസെക്രട്ടറി അനിൽ മാരാത്ത് അധ്യക്ഷനാകും. ഇപ്റ്റ ദേശീയ ജോയന്റ് സെക്രട്ടറി ആർ. ജയകുമാർ ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. ഫോക്‌ലോർ പഠിതാക്കൾക്ക് നിരീക്ഷകരായി പങ്കെടുക്കാം.