ഇന്നർ എഞ്ചിനീയറിംഗ് (7 ദിവസം) ഒരു തീവ്രമായ വ്യക്തിഗത പ്രോഗ്രാമാണ്. യോഗയുടെ ആന്തരിക ശാസ്ത്രത്തിലൂടെ സ്വയം പുനർ എഞ്ചിനീയറിംഗ് ചെയ്യാനുള്ള അവസരം ഇത് നൽകുന്നു. സംവിധാനത്തെ ശുദ്ധീകരിക്കുന്നതിനും ആരോഗ്യം, ഉൽപ്പാദനക്ഷമത, സന്തുലിതാവസ്ഥ, ആന്തരിക ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിനും മാർഗനിർദേശമുള്ള ധ്യാനങ്ങളും ശക്തമായ 21 മിനിറ്റ് ശാംഭവി മഹാമുദ്ര ക്രിയയും വാഗ്ദാനം ചെയ്യുന്നു.
ശാംഭവി മഹാമുദ്ര ക്രിയ ഉൾപ്പെടുന്ന ഈ പ്രോഗ്രാം ജോലിയും ബന്ധങ്ങളും പിരിമുറുക്കമില്ലാതെ കൊണ്ടുപോകാൻ സഹായിക്കുന്നു. ദിവസം മുഴുവനും ഉല്ലാസവും ഊർജ്ജവും പ്രദാനം ചെയ്യുന്നതിന് പുറമെ, ദീർഘകാല രോഗങ്ങൾക്ക് ആശ്വാസമേകുകയും ചെയ്യുന്നു.
ഇവൻ്റ് വിശദാംശങ്ങൾ:
സ്ഥലം: കാശി മഠം, വെസ്റ്റ് ഹിൽ, കണ്ണൂർ റോഡ് കാലിക്കറ്റ് - 673005 കോഴിക്കോട്.
തീയതി: ഓഗസ്റ്റ് 21 - 27, 2024.
സമയം: ദിവസേന 6:00-9:00 AM / 6:00-9:00PM (ഞായർ മാത്രം 7:00 AM - 5:00 PM).
- മുൻകൂർ രജിസ്‌ട്രേഷൻ ആവശ്യമാണ്. അതിനാൽ രജിസ്‌ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://isha.sadhguru.org/.