'ഉദയനില' സംഗീതനിശ ഒരുങ്ങി; നാലാം ഉദയം ഹോമിന്റെ ഉദ്ഘാടനവും രണ്ടാം വാർഷിക പ്രഖ്യാപനവും ആഘോഷമാക്കാൻ
27 Mar 2022
Events
വെള്ളയിൽ ഒരുങ്ങുന്ന ഉദയം നാലാമത് ഹോമിന്റെ ഉദ്ഘാടനവും രണ്ടാം വാർഷികവും വിപുലമായ പരിപാടികളോടെ ആഘോഷമാക്കാൻ തീരുമാനം. പൊതുജന പങ്കാളിത്തത്തിൽ മുന്നേറുന്ന ഉദയം പദ്ധതിയുടെ ചിലവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഒരു അന്തേവാസിയുടെ ഒരു മാസത്തെ ചിലവായ 5000 രൂപ സ്പോൺസർ ചെയ്ത്, സംഗീത നിശയിൽ പങ്കാളിയാകൂ എന്ന ആശയം മുന്നോട്ട് വെക്കുന്നത്.
2022 മാർച്ച് 27 (ഞായർ)ന് വൈകീട്ട് 7 മണിക്ക് ടാഗോർ സെന്റിനറി ഹാളിലാണ് 'ഉദയനില' എന്ന പേരിൽ സംഗീതനിശ ഒരുക്കിയിട്ടുള്ളത്. പ്രശസ്ത പിന്നണി ഗായകരായ ജ്യോത്സന, വിധു പ്രതാപ് എന്നിവർക്കൊപ്പം റിയാലിറ്റി ഷോ താരങ്ങളായ അമൽ സി. അജിത്, വിഷ്ണുവർദ്ധൻ, കീർത്തന തുടങ്ങിയവർ പങ്കെടുക്കും.
പ്രവേശന പാസുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ റവന്യൂ ഓഫീസുകളിൽ നിന്നോ +919847764000 എന്ന നമ്പറിൽ വിളിച്ചോ കൈപ്പറ്റാം.
Kozhikode district collector facebook page