
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ ‘ദിശ’ ഹയർസ്റ്റഡീസ് എക്സ്‌പോയും കരിയർ സെമിനാറുകളും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി മേയർ ഡോ. ബീനാ ഫിലിപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻബാബു, ഡോ. ജയപ്രകാശ്, ഡോ. എ.ആർ. സുപ്രിയ, കെ. അൻവർ സാദത്ത്, ഡോ. ബി. അബുരാജ്, എസ്.എസ്. വിവേകാനന്ദൻ, എം. അബുൾകലാം, എൻ. മോഹൻകുമാർ, ഡോ. പി.എം. അനിൽ, ഡോ. ടി.വി. അനിൽ കുമാർ, ഡോ. സി.എം. അസീം, ആർ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറിക്കുശേഷമുള്ള ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതാണ് മേള. ജനുവരി ഏഴുവരെയാണ് മേള. പങ്കെടുക്കാൻ www.disha2023.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.