വെള്ളയിൽ-പണിക്കർ റോഡ് അടിപ്പാത നിർമാണത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചു
27 Feb 2024
nEWS
ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ ആറാം ഗേറ്റ് അടിപ്പാത യാഥാർഥ്യമാവുന്നു. വെള്ളയിൽ-പണിക്കർ റോഡ് അടിപ്പാത നിർമാണത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. 14 കോടി രൂപ ചെലവിലാണ് അടിപ്പാത നിർമിക്കുക.കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനായിരിക്കും നിർമാണച്ചുമതല. വെള്ളിയിൽ റെയിൽവേ ക്രോസിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ബീന ഫിലിപ്പ്, കൗൺസിലർമാരായ സൗഫിയ അനീഷ്, അൽഫോൻസ മാത്യു എന്നിവർ പങ്കെടുത്തു.