
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ 18ന് രാവിലെ 10 മുതൽ 2 വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 300 ഒഴിവുകളിലേക്ക് മിനി ജോബ് ഡ്രൈവ് നടത്തുന്നു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ സെമിനാർ ഹാളിലാണ് ഇത് സങ്കടിപ്പിച്ചിരിക്കുന്നത്. ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0495 - 2370176