
തദ്ദേശ സ്വയം ഭരണ വകുപ്പും RGSA യും സംയുക്തമായി കാർബൺ ന്യൂട്രൽ വിഷയത്തെ ആസ്പദമാക്കി വൈദ്യത വാഹന റാലി സംഘടിപ്പിക്കുന്നു. ജൂൺ 8 ന് കോഴിക്കോട് ബീച്ച് മുതൽ സിവിൽ സ്റ്റേഷൻ വരെയാണ് റാലി. കൂടാതെ സിവിൽ സ്റ്റേഷൻ പരിധിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശന വിപണന മേളയും ജൈവ ഭക്ഷ്യ വസ്തുക്കളുടെ വില്പനയും നടത്തുന്നു.