
ലോക പൈതൃക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എർത്ത്ലോർ ഗോത്ര പൈതൃക ശിൽപ്പശാല നാളെ (ഏപ്രിൽ 18 ) രാവിലെ 10 മണി മുതൽ ആറ് മണി വരെ ഈസ്റ്റ്ഹിൽ പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിൽ നടക്കും.
കാട്ടുനായ്ക്ക ഗോത്രത്തിന്റെ ഭാഷ, പാട്ടുകൾ, കഥകൾ, ഭക്ഷണരീതികൾ എന്നിവ ശില്പശാലയിലൂടെ പരിചയപ്പെടാനാകും. സംഗീത-നൃത്ത അവതരണങ്ങളും ശിൽപശാലയുടെ ഭാഗമായി നടക്കും.
കാട്ടുനായ്ക്ക ഗോത്രവിഭാഗത്തിന്റെ പൈതൃകമായ രീതികളെയും വിത്യസ്ത സംസ്കാരങ്ങളെയും അടുത്തറിയാൻ കൂടി വേണ്ടിയാണ് പൈതൃക ദിനത്തിന്റെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിക്കുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പ്, ഈസ്റ്റ്ഹിൽ പഴശ്ശിരാജ പുരാവസ്തു മ്യൂസിയം, ആർക്കൈവൽ ആന്റ് റിസർച്ച് പ്രൊജക്ട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
ശിൽപ്പശാലയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ നാളെ രാവിലെ പത്ത് മണിക്ക് ഈസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയത്തിൽ എത്തിച്ചേരണം.