
സംഗീതപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാൻ ക്ലബ്ബ് എഫ്.എം. 104.8 ഒരുക്കുന്നു ‘ആംപ്ലിഫൈഡ്-2023.’ ബീച്ചിനെ ഇളക്കിമറിക്കാൻ ഇന്ത്യയിലെ പ്രമുഖ ബാൻഡായ ‘പൈനാപ്പിൾ എക്സ്പ്രസും’ മലയാളികളുടെ സ്വന്തം ‘തകര’ ബാൻഡും എത്തും. 10-ന് വൈകുന്നേരം ആറിനാണ് പരിപാടി.
പ്രവേശനം സൗജന്യം. മൈജിയുമായി സഹകരിച്ച് ക്ലബ്ബ് എഫ്.എം. ഒരുക്കുന്ന ആംപ്ലിഫൈഡിൽ സ്വയംവര സിൽക്സ്, മില്യൺ ഡോട്ട്സ്, വിസ്മയ വാട്ടർ തീം പാർക്ക്, ഇറാം മോട്ടോഴ്സ്, ഫ്ലെയിം ഹൗസ് 24 സ്പൈസ് എക്സ്, കെ.ടി.സി. ഹോണ്ട, കാഡ്സൺസ്, എം.പി. ബ്രാൻഡ് കോക്കനട്ട് ഓയിൽ തുടങ്ങിയവരാണ് മറ്റു സ്പോൺസർമാർ.