മാതൃഭൂമി ബുക്സ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ബുക്ക് ഫെയർ ഇന്ന് തുടങ്ങും
22 Dec 2022
Event Mathrubhumi Book Fair
രാജാജി റോഡിലെ മാതൃഭൂമി ബുക്സ് അങ്കണത്തിൽ, മാതൃഭൂമി ബുക്സ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ബുക്ക് ഫെയർ തുടങ്ങും. എഴുത്തുകാരൻ കല്പറ്റ നാരായണൻ രാവിലെ 11-ന് ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്യും.മാതൃഭൂമി ബുക്സിനുപുറമേ മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ ബുക്ക് ഫെയറിൽ ലഭിക്കും.
പുസ്തകോത്സവത്തിന്റെ ഭാഗമായി കെ.പി. കേശവമേനോൻ ഹാളിൽ പുസ്തകപ്രകാശനങ്ങളും പ്രഭാഷണങ്ങളും നടക്കും. ഡിസംബർ 23-ന് കെ.പി. രാമനുണ്ണിയുടെ പുതിയ പുസ്തകമായ ഹൈന്ദവത്തിന്റെ പ്രകാശനം നടക്കും. ജ്ഞാനപീഠജേതാവ് ദാമോദർ മൗസോ, സുഭാഷ് ചന്ദ്രൻ, ഡോ. ഖദീജ മുംതാസ്, ഡോ. എം.സി. അബ്ദുൽ നാസർ, മയൂര ശ്രേയാംസ് കുമാർ, കെ.പി. രാമനുണ്ണി എന്നിവർ പങ്കെടുക്കും.
27-ന് എം. സുകുമാരന്റെ പാറ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. സി.വി. ബാലകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, സജയ് കെ.വി. തുടങ്ങിയവർ പങ്കെടുക്കും. 30-ന് ടി. പത്മനാഭന്റെ പുതിയ കഥാസമാഹാരം സഖാവ് പ്രകാശനം ചെയ്യും. മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി വി.പി. ജോയ്, കഥാകൃത്ത് ടി. പത്മനാഭൻ, എം.വി. ശ്രേയാംസ് കുമാർ, സുഭാഷ് ചന്ദ്രൻ, പി.കെ. പാറക്കടവ്, ശ്രീകല മുല്ലശ്ശേരി എന്നിവർ പങ്കെടുക്കും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തന സമയം. വിവരങ്ങൾക്ക്: 04952720998 / 8590601383.