കാലിക്കറ്റ് സൈക്ലിംഗ് കമ്മ്യൂണിറ്റി സൈക്കിൾ റാലി സംഘടിപ്പിക്കുന്നു
07 Aug 2022
Event Malabar River Festival
മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സൈക്കിൾ റാലി ഓഗസ്റ്റ് 7 ഞായറാഴ്ച കോഴിക്കോട് ടൗൺ മുതൽ പുലിക്കയം കയാക്കിങ് സെന്റർ വരെ നടത്തുന്നു. ഓഗസ്റ്റ് 12 നാണ് മലബാർ റിവർ ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
ടൂറിസം വകുപ്പ്, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് റിവർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
മൺസൂൺ ഹൈറേഞ്ചുകളിലെ നദികളെ സജീവമാക്കിയതോടെ, ലോക കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ എട്ടാമത് എഡിഷൻ സംഘടിപ്പിക്കാൻ ഒരുങ്ങുന്ന മലയോര ലക്ഷ്യസ്ഥാനത്തേക്ക് കയാക്കർമാർ നീങ്ങിത്തുടങ്ങി.