കാലിക്കറ്റ് അത്ലറ്റ് ഫിസിക് അലയൻസിന്റെ മിസ്റ്റർ സൗത്ത് ഇന്ത്യ ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും
22 Feb 2024
Event
കാലിക്കറ്റ് അത്ലറ്റ് ഫിസിക് അലയൻസിന്റെ മിസ്റ്റർ സൗത്ത് ഇന്ത്യ ചാമ്പ്യൻഷിപ്പ് 22, 23 തീയതികളിൽ രാവിലെ 10 മുതൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. 22-ന് 10 മുതൽ രജിസ്‌ട്രേഷനും ഭാരനിർണയവും നടത്തും. ആറ് സംസ്ഥാനങ്ങളിൽനിന്നായി 300- ഓളം അത്‌ലറ്റുകൾ പങ്കെടുക്കും. വിജയികൾക്ക് കാഷ് പ്രൈസ്, ട്രോഫി മെഡൽ എന്നിവ സമ്മാനിക്കും. കാലിക്കറ്റ് അത്ലറ്റ് ഫിസിക് അലയൻസ് പ്രസിഡന്റ് എം.വിനീഷ്, സെക്രട്ടറി എൻ.കെ. റഫീക്ക്, സമദ് മങ്ങാടൻ, രാധാകൃഷ്ണൻ, കെ.എ. അഫ്‌സൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.