
ബി.എസ്.എൻ.എൽ. കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കൾക്കുവേണ്ടിയുള്ള ക്രിസ്‌മസ് പുതുവത്സരമേള 20, 21 തീയതികളിൽ കൊയിലാണ്ടി ബി.എസ്.എൻ.എൽ. കസ്റ്റമർകെയർ സെന്ററിലും 20,21,22 തീയതികളിൽ അത്തോളി ബി.എസ്.എൻ.എൽ. ഓഫീസിലും 28,29,30 തീയതികളിൽ ബാലുശ്ശേരി ബി.എസ്.എൻ.എൽ. ഓഫീസിലും നടക്കും. അതിവേഗ ഇന്റർനെറ്റ് ഫൈബർ ഒപ്റ്റിക്കൽ കണക്‌ഷനുകൾ, ഫാൻസി നമ്പറുകളോടുകൂടി പുതിയ മൊബൈൽ സിം കണക്‌ഷനുകൾ തുടങ്ങിയവ സ്വന്തമാക്കാമെന്ന് അധികൃതർ അറിയിച്ചു.