ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയും സംയുക്തമായി ആരംഭിക്കുന്ന മൊബൈൽ റിപ്പയറിങ് മേഖലയിലെ മെഗാ സെന്റർ ഓഫ് എക്സലൻസിന് തുടക്കമായി
19 May 2023
News
ടെലികോം സെക്ടർ സ്കിൽ കൗൺസിലും മൊബൈൽഫോൺ റിപ്പയറിങ് ഇൻസ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയും സംയുക്തമായി ആരംഭിക്കുന്ന മൊബൈൽ റിപ്പയറിങ് മേഖലയിലെ മെഗാ സെന്റർ ഓഫ് എക്സലൻസിന് തുടക്കമായി. അധ്യാധുനിക ലാബോടുകൂടിയാണ് ഇത് വരുന്നത്. കാക്കഞ്ചേരി കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ ടെലികോം സെക്ടർ സ്കിൽ കൗൺസിൽ സി.ഇ.ഒ. അരവിന്ദ് ബാലി ഉദ്ഘാടനംചെയ്തു.
സ്കൂൾ അധ്യാപകർക്കും ലാബ് അസിസ്റ്റന്റുമാർക്കും ഇൻഡസ്ട്രിയൽ ട്രെയ്‌നിങ്, ട്രെയ്‌നിങ് ഓഫ് ട്രെയ്‌നേഴ്സ് പ്രോഗ്രാം, കുട്ടികൾക്ക് ഓൺ ജോബ് ട്രെയ്‌നിങ് എന്നിവ നൽകുക എന്നതാണ് സെന്റർ ഓഫ് എക്സലൻസിന്റെ ലക്ഷ്യമെന്ന് ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോ മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ ടി.എസ്.എസ്.സി. സി.ഇ.ഒ. അരവിന്ദ് ബാലി, ഉണ്ണികൃഷ്ണൻ കിനാനൂർ, ടി.ടി.എസ്.എസ്.സി. ഐശ്വര്യ, എസ്.എസ്.കെ. മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ പി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.