ബേപ്പൂർ വാട്ടർ ഫെസ്റ്റ്; നാവികതീര സംരക്ഷണ സേനകളുടെ യുദ്ധക്കപ്പലുകൾ നേരിൽ കാണാം ഡിസംബർ 29 വരെ
27 Dec 2023
Event
വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി തുറമുഖത്ത് നാവിക–തീര സംരക്ഷണ സേനകളുടെ യുദ്ധക്കപ്പലുകൾ നേരിൽ കാണാൻ അവസരമുണ്ട്. ഐഎൻഎസ് കാബ്ര, ഐസിജിഎസ് ആര്യമാൻ കപ്പലുകളിലെ കാഴ്ചകൾ കണ്ടു ജനങ്ങൾ ആശ്‌ചര്യപെടുന്നു. അതിനാൽ തന്നെ ഇവയെ കാണാൻ ആയിരങ്ങൾ ആണ് എത്തുന്നത്.പടക്കപ്പലുകൾ കാണാനാണ് വിദ്യാര്ധികൾക്കു ഏറെ ഇഷ്ടം. ആയതിനാൽ അവരതിരാവിലെ തന്നെ ഇവിടെ എത്തിച്ചേരുന്നു. കപ്പലുങ്കലിൽ കയറാനുള്ള അവസരവുമുണ്ട്. ഇതേവർക്കും ഒരു നാവാനുഭൂതിയാണ്.
യുദ്ധ മുറകളുടെയും യന്ത്രത്തോക്കുകളുടെയും പ്രവർത്തനങ്ങളെയും കുറിച്ചു കാണികൾ ഉന്നയിച്ച ചോദ്യങ്ങൾക്കു നാവികർ മറുപടി നൽകി. ശത്രുക്കളുടെ നേരെ ലക്ഷ്യം തെറ്റാതെ തീ തുപ്പുന്ന യന്ത്രത്തോക്കുകൾ നേരിൽ കണ്ട കുട്ടികൾക്ക് അതിശയമായിരുന്നു. കപ്പലുകളിലെ യുദ്ധ സന്നാഹങ്ങൾ കാണാൻ സാദിക്കും. ഇതുകൂടാതെ, ആര്യമാൻ കപ്പലിന് മുൻപിൽ സജ്ജീകരിച്ച ബൊഫോഴ്സ് തോക്കുകൾ കാണാനും സെൽഫി എടുക്കാനും വൻ തിരക്കായിരുന്നു. കപ്പലിന്റെ ബ്രിജിൽ ഇരു വശത്തുള്ള അത്യാധുനിക എസ്ആർസിജി തോക്കും മറ്റു സുരക്ഷാ ഉപകരണങ്ങളും ജനങ്ങൾക്ക് കാണാൻ അവസരമുണ്ടായി.
ലഫ്റ്റനന്റ് കമൻഡാന്റ് അങ്കിത് ശർമയാണ് ആര്യമാൻ കപ്പലിന്റെ കമാൻഡിങ് ഓഫിസർ. കൊച്ചിൻ ഷിപ് യാർഡിൽ നിർമിച്ച അതിവേഗ പട്രോളിങ് വെസലാണിത്. ആദേശ് വിഭാഗത്തിൽ ഉൾപ്പെട്ട കപ്പൽ ദ്രുതഗതിയിലുള്ള പരിശോധനയ്ക്കും രക്ഷാപ്രവർത്തിനും ഉപയോഗിക്കുന്നു. മണിക്കൂറിൽ 35 നോട്ടിക്കൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന കപ്പൽ സാഗർ കവച്, സജഗ് എന്നീ തീരസംരക്ഷണ പരിശീലനങ്ങളിൽ പ്രധാന പങ്കാളിയാണ്.
കാർനിക്കോബാർ ഇനത്തിൽപെട്ട അതിവേഗ യുദ്ധക്കപ്പലാണ് നാവിക സേനയുടെ ഐഎൻഎസ് കാബ്ര. മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. ലൈറ്റ് മെഷീൻ ഗൺ, ഹെവി മെഷീൻ ഗൺ, മീഡിയം മെഷീൻ ഗൺ എന്നിവയുൾപ്പെടെ യുദ്ധം നേരിടാൻ വേണ്ട എല്ലാ ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ജലമാർഗവും വായു മാർഗവുമുള്ള ഏത് ആക്രമണങ്ങളെയും ചെറുത്തു തോൽപിക്കാനുള്ള ആയുധങ്ങളും ഇതിലുണ്ട്. പ്രൊപ്പല്ലർ ഇല്ലാതെ 3 എൻജിനുകൾ ഘടിപ്പിച്ച കപ്പലിന് ആഴക്കടലിൽ അതിവേഗത്തിൽ സഞ്ചരിക്കാനാകും. ജിപിഎസ്, റഡാർ തുടങ്ങിയ ആധുനിക വിവരവിനിമയ സംവിധാനങ്ങളും ഇരു കപ്പലുകളിലുമുണ്ട്. ലഫ്റ്റനന്റ് കമൻഡാന്റ് അജിത് മോഹനാണ് കമാൻഡിങ് ഓഫിസർ. 29 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പൊതുജനങ്ങൾക്ക് കപ്പലുകൾ സന്ദർശിക്കാൻ അവസരമുണ്ട്.
ഇതോടൊപ്പം പ്രതിരോധ വകുപ്പിന്റെയും നാവിക–തീരസംരക്ഷണ സേനകളുടെയും പ്രദർശന സ്റ്റാളുകൾ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. സേനയെ പരിചയപ്പെടാനും കപ്പലുകളിൽ ഉപയോഗിക്കുന്ന മറ്റു സുരക്ഷാ ഉപകരണങ്ങളെ കുറിച്ച് അറിയാനാകും.