ബേപ്പൂർ ഹൈ ടൈഡ് പദ്ധതിക്ക് തുടക്കമായി

07 Aug 2023

News
"ബേപ്പൂർ ഹൈ ടൈഡ്’ പദ്ധതിക്ക്‌ തുടക്കമായി

"ബേപ്പൂർ ഹൈ ടൈഡ്’ (ഹയർ ഇനീഷ്യേറ്റീവ് ഓൺ ടോട്ടൽ ഇൻക്ലൂഷൻ ഡ്രൈവ് ഫോർ ഇക്വാലിറ്റി) പദ്ധതിക്ക്‌ തുടക്കമായി. രാജ്യത്തെ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കൻ ബേപ്പൂർ ഒരുങ്ങി. പി എ മുഹമ്മദ് റിയാസ് പദ്ധതിയുടെ ലോഗോ പ്രകാശനവും ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ ഉദ്ഘാടനവും നിർവഹിച്ചു.

പ്രാഥമികഘട്ടത്തിൽ മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുഡിഐഡി കാർഡ് ലഭ്യമാക്കുന്നതിനൊപ്പം പൊതുഇടങ്ങൾ തടസ്സരഹിതമാക്കും. നിയമപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള അവസരങ്ങൾ, ചികിത്സാസൗകര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കും. ഇതിനായി വിവിധ വകുപ്പുകൾ മുഖേന സർവേ നടപടികൾ ഇതിനകം പൂർത്തിയാക്കി. ശാസ്ത്രീയമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനായി വ്യാപക പ്രചാരണവും ബോധവൽക്കരണവും ന ടത്തും.

ഭിന്നശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സമഗ്ര ശിക്ഷാ കേരളം, സംസ്ഥാന ഭിന്നശേഷി കമീഷണറേറ്റ്, സിആർസി കോഴിക്കോട്, സാമൂഹ്യ–-സന്നദ്ധ സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

അടുത്ത മാസത്തോടെ മണ്ഡലത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റും യുഡിഐഡി കാർഡുകളും ലഭ്യമാക്കും. ഇതിനുള്ള അപേക്ഷാ ഫോറം 10 മുതൽ എംഎൽഎ ഓഫീസ്, മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ, ബിആർസികൾ, അങ്കണവാടികൾ, ബഡ്സ് സ്കൂളുകൾ എന്നിവയിൽ വിതരണംചെയ്യും. സിആർസി ഡയറക്ടർ ഡോ. റോഷൻ ബിജിലിയാണ് പദ്ധതിയുടെ നോഡൽ ഓഫീസർ.

ചടങ്ങിൽ ഫറോക്ക് നഗരസഭാ അധ്യക്ഷൻ എൻ സി അബ്ദുൾ റസാഖ് അധ്യക്ഷനായി. സംസ്ഥാന ഭിന്നശേഷി കമീഷണർ എസ് എച്ച് പഞ്ചാപകേശൻ മുഖ്യാതിഥിയായി. സിആർസി ഡയറക്‌ടർ ഡോ. റോഷൻ ബിജ്‌ലി പദ്ധതി അവതരിപ്പിച്ചു.

രാമനാട്ടുകര നഗരസഭാ അധ്യക്ഷ ബുഷ്റ റഫീഖ്, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ പി സി രാജൻ, പി ദിവാകരൻ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ്‌ കാവിൽ എന്നിവർ സംസാരിച്ചു. ഡോ. എ കെ അബ്ദുള്‍ ഹക്കീം സ്വാഗതവും കൗൺസിലർ ടി കെ ഷെമീന നന്ദിയും പറഞ്ഞു.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit