
കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ തന്റെ 83-ാം വയസ്സിലാണ് ഹൈജമ്പ്, ലോങ്ജമ്പ് ഇനങ്ങളിൽ മാര്യാങ്കണ്ടി പത്മനാഭൻ നായർ സ്വർണം നേടിയിരിക്കുന്നു. രാവറ്റമംഗലത്തുനിന്ന് പാലായിലേക്ക് വണ്ടികയറുമ്പോൾ ഇദ്ദേഹത്തിന് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഒരു സ്വർണമെങ്കിലും സ്വന്തമാക്കുക. എന്നാൽ, തന്റെ സ്വപ്നത്തിനതീതമായി രണ്ട് സ്വർണവുമായാണ് പത്മനാഭൻ നായർ മടങ്ങിയെത്തിയത്. ആയിരത്തിലധികം കായിക താരങ്ങൾ പങ്കെടുത്ത ഈ മീറ്റിൽ വിജയിയായി നാട്ടിൽ തിരിച്ചെത്തിയ പത്മനാഭൻ നായർക്ക് നാട്ടുകാർ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. മേപ്പയ്യൂർ മുതൽ അദ്ദേഹത്തിന്റെ വീടുവരെ തുറന്നവാഹനത്തിൽ ആനയിച്ച് നൂറുകണക്കിന് ഇരുചക്രവാഹനങ്ങള... ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര നടത്തി.