കെഎസ്ആർടിസി കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. കോഴിക്കോട് നിന്ന് തുമ്പൂർമുഴി ഡാം, അതിരപ്പള്ളി, വാഴച്ചാൽ, മൂന്നാർ, ഇരവികുളം നാഷണൽ പാർക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര. ഓഗസ്റ്റ് 17നാണ് രണ്ടു ദിവസത്തെ യാത്രയ്ക്കായി കോഴിക്കോട് നിന്ന് പുറപ്പെടുക.
തുമ്പൂർമുഴി ഡാം, അതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങൾ സന്ദർശിച്ചതിന് ശേഷം രാത്രി മൂന്നാറിൽ ഡോർമെട്രിയിൽ താമസം. രാവിലെ ഇരവികുളം നാഷണൽ പാർക്ക്, കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയിൻ്റ്, സൈഡ്സിസ് തുടർന്ന് ഗാർഡൻ കണ്ടതിന് ശേഷം രാത്രി മടക്കം. പിറ്റേദിവസം പുലർച്ചെ അഞ്ചു മണിക്ക് കോഴിക്കോട് എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
യാത്രാ നിരക്കും ഡോർമെട്രി ചാർജും പാക്കേജിൽ ഉൾപ്പെടും. എൻട്രി ഫി, ഭക്ഷണച്ചെലവ് എന്നിവ യാത്രക്കാർ വഹിക്കണം. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഉല്ലാസയാത്രയുടെ വിവരങ്ങളെക്കുറിച്ചറിയാനും സീറ്റുകൾ ബുക്ക് ചെയ്യാനും കെഎസ്ആർടിസി കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 9544477954, 04952723796.
ഈ യാത്രയുടെ ഹൈലൈറ്റുകൾ:
കോഴിക്കോട് ഡിപ്പോയിൽനിന്ന് ഓഗസ്റ്റ് 17ന് പുറപ്പെടും.
രണ്ടു ദിവസത്തെ പാക്കേജാണ്.
യാത്രാ നിരക്കും ഡോർമെട്രി ചാർജും പാക്കേജിൽ ഉൾപ്പെടും.