ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ചിത്രരചനാ മത്സരം ഡിസംബർ 23ന് നടത്തും
23 Dec 2023
Event
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 23ന് രാവിലെ 9ന് ബേപ്പൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചനാ മത്സരം നടത്തും. ലോവർ പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ക്രയോൺസ് പെയിന്റിംഗിലും അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങൾ ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യുന്നതിന്, 90370-47059 / 77365-27575 എന്ന നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ [email protected] എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.