ഒമ്പതാമത്തെ അന്താരാഷ്ട്ര കയാക്കിംഗ് മത്സരം-മലബാർ റിവർ ഫെസ്റ്റിവൽ ഓഗസ്റ്റ് 4 മുതൽ 6 വരെ
26 Apr 2023
Event
അന്താരാഷ്ട്ര കയാക്കിംഗ് മത്സരം-മലബാർ റിവർ ഫെസ്റ്റിവലിന് തിരിച്ചെത്തുന്നു. ഒമ്പതാമത്തെ ഫെസ്റ്റിവൽ ഓഗസ്റ്റ് 4 മുതൽ ൬ വരെയാണ് നടത്താൻ തീരുമാനിചിരിക്കുന്നത്. 2013ൽ ആരംഭിച്ച കയാക്കിങ് ഫെസ്റ്റിവൽ കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന ടൂറിസം പരിപാടിയായി വളർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കയാക്കർമാർ അതിൽ പങ്കെടുക്കുന്നു.
ജില്ലയിലെ ചാലിപ്പുഴ, ചാലിയാർ, ഇരുവഴിഞ്ഞി നദികളെ വൈറ്റ്‌വാട്ടർ കയാക്കിംഗിന്റെ ലോകോത്തര ലക്ഷ്യസ്ഥാനങ്ങളാക്കാൻ ഉത്സവത്തിന് കഴിഞ്ഞു.സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺറിവർ, സൂപ്പർ ഫൈനൽ എക്‌സ്ട്രീം റേസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ഇവന്റ് നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒരേയൊരു വൈറ്റ് വാട്ടർ കയാക്കിംഗ് ചാംപ്യൻഷിപ്പാണ് ഇത്. വിജയികൾക്ക് ഈ വർഷം വിവിധ മത്സരങ്ങൾക്കായി 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി കാത്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : tel:+919656011630; email: [email protected]