
18-ാം ഡൽഹി കോഴ്സ് ഓൺ ന്യൂറോ ഇന്റർവെൻഷൻ കോഴിക്കോട്ടുവെച്ച് സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. ഡോ. ഷാക്കിർ ഹുസൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്‌ട്രോക്ക് ആൻഡ് ന്യൂറോ ഇന്റർവെൻഷൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്
21 മുതൽ 24 വരെ റാവിസ് കടവ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പഠനശിബിരത്തിൽ നൂറോളം ന്യൂറോളജിസ്റ്റുകളും ന്യൂറോ സർജൻമാരും പങ്കെടുക്കും. കോഴിക്കോട് ബേബി മെമ്മോറി...മെമ്മോറിയൽ ആശുപത്രിയും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ സൂറിച്ചും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ ഡോ. ഉമ്മൻ കാരാടൻ, ഡോ. ആനന്ദ് ആർ. വാര്യർ, ഡോ. ശ്രീജിതേഷ് എന്നിവർ പങ്കെടുത്തു.